ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ വാർദ്ധക്യത്തിന്റെ ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
വാർദ്ധക്യത്തിൻെറ ഏകാന്തത

 ആരെല്ലാം പറയും വാർദ്ധക്യമാണ്
 എല്ലാവരുടെയും ഏകാന്തത എന്ന്
 തെരുവിലലയുന്ന വൃദ്ധർക്ക്
 ആരുണ്ടിവിടെ സഹായമായി

 തൻ മക്കൾ കൈവെടിയുന്നവർക്കായി
 തണലായി കൂട്ടായി ഏകാന്തത
 തങ്ങൾ തൻ മക്കൾക്കായി ജീവിച്ചവർക്കിപ്പോൾ
 തണലായി കൂട്ടായി ഏകാന്തത

 പരിഷ്കാരത്തിൻ വാൾമുനയിൽ നമ്മൾ തൻ
 മാതാപിതാക്കളെ നാം മറന്നു
 കൈകോർക്കുക നാം ഒരുമിച്ചു നിന്ന്
 താങ്ങായി തണലായി വൃദ്ധർക്കായി

 വാർദ്ധക്യത്തിൻെറ ഏകാന്തത മാറ്റാൻ
 സ്നേഹം പകരുക നാം വൃദ്ധർക്കായി

അശ്വതി സി എസ്
10 B വാവോട് ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത