ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/സമ്പർക്കവും രോഗവും
സമ്പർക്കവും രോഗവും
രോഗപ്രതിരോധത്തെക്കാൾ രോഗം വരാതിരിക്കാനുള്ള വഴിയാണ് ആദ്യം കണ്ടെത്തേണ്ടത്. എന്നാൽ നമ്മുടെ ലോകം തന്നെ അതിൽ പരാജയപ്പെട്ടു. രോഗപ്രതിരോധം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് രോഗബാധയ്ക്കെതിരെ മരുന്ന് ഉപയോഗിക്കുക എന്നതാണ്. എന്നാൽ മരുന്നില്ലാത്ത അസുഖമായ കൊറോണയെ രോഗപ്രതിരോധത്തിന്റെ മറ്റ് വഴികൾ കൊണ്ടേ നേരിടാൻ പറ്റൂ. ആദ്യത്തേത് സമ്പർക്കം ഒഴിവാക്കുക എന്നതാണ്. എന്നുവച്ചാൽ മറ്റുള്ളവരുമായുള്ള ബന്ധം കുറയ്ക്കുക. രോഗബാധയുള്ള ആളുകൾ ഐസോലേഷനിലും രോഗലക്ഷണങ്ങളു ള്ള ആളുകൾ house quarantine-ലും കഴിയേണ്ടതാണ്. അതുവഴി അസുഖത്തിന്റെ വ്യാപനം കുറയ്ക്കാൻ കഴിയും. എന്നാൽ രാജ്യത്തിന്റെയും ഭരണകർത്താക്കളുടെയും വാക്കുകൾഅനുസരിക്കാതെ പുറത്തിറങ്ങി നടന്നാൽ അതുവഴി എത്ര പേർക്ക് അസുഖം വരും എന്ന് ആർക്കും ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ രോഗത്തെ പ്രതിരോധിക്കാനും നാടിനെ രക്ഷപ്പെടുത്താനുമുള്ള ഏറ്റവും വലിയ വഴി, സമ്പർക്കം ഒഴിവാക്കുക അല്ലെങ്കിൽ quarantine-ൽ കഴിയുക എന്നതാണ്. രോഗപ്രതിരോധത്തിന്റെ മറ്റു വഴികളാണ് വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ. ശുചിത്വം കൊണ്ട് നമുക്ക് ഒരു പരിതിവരെ അസുഖങ്ങളെ ചെറുത്തു നിൽക്കാൻ സാധിക്കും. പുറത്ത് പോയിട്ട് വരുമ്പോൾ കൈകൾ വൃത്തിയായി കഴുകുക, ഓരോ മണിക്കൂർ കൂടുമ്പോഴും കൈകൾ കഴുകുക, മുഖവും കൈയ്യുമായുളള ബന്ധം കുറയ്ക്കുക എന്നത് കൊണ്ട് നമുക്ക് കൊറോണ എന്ന മഹാമാരിയെ ചെറുത്തു നിൽക്കാൻ. രോഗം ഉണ്ട് എന്ന സംശയമുളളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. മാനസിക ശുചിത്വം, ശാരീരിക ശുചിത്വം എന്നിവ പാലിച്ചാൽ രോഗം സ്ഥിരീകരിച്ചവർക്ക് തീർച്ചയായും ഈ അസുഖത്തിൽനിന്ന് രക്ഷ നേടാൻ സാധിക്കും. രോഗം വരാതെ നോക്കുക എന്നതാണ് രോഗപ്രതിരോധത്തെക്കാൾ നല്ലത്. അതുകൊണ്ട് തന്നെ സമ്പർക്കം ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക, വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ പാലിക്കുക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |