സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/കാക്കയുടെ പുതിയ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കയുടെ പുതിയ വീട്

ഈ നടപ്പ് തുടങ്ങിയിട്ട് ആഴ്ച രണ്ടായി. ഇന്നെങ്കിലും ഒരു തീരുമാനം അറി‍ഞ്ഞിട്ട് തന്നെ കാര്യം അവൾക്കിത് മാസം മുന്നാണ്. ഇനിയും ഈ നടപ്പിന് ഒരു ഫലം കണ്ടിലെങ്കിൽ എന്തുചെയ്യും. പഞ്ചായത്തിൽ നിന്നും ഒരു പേപ്പർ ഒപ്പിട്ടു കിട്ടിയാൽ കാര്യം നിസാരമല്ലേ. പക്ഷെ ഒരു ഒപ്പിനെന്താ വില. എന്റെ ഒക്കെ ചെറുപ്പത്തിൽ ആർക്കും തന്നെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. കാലം പോണ പോക്കേ. എടോ എന്നുളള വിളി കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത് - എന്താ സാറേ? താനിതിൽ ഒന്ന് ഒപ്പിടണം. ഇതിൽ എന്താ എഴുതിയിരിക്കുന്നതെന്ന് ഒന്ന് വായിച്ചു തരാമോ സാറേ. അത് നിങ്ങൾക്ക് കൂട് വെയ്ക്കാൻ പഞ്ചായത്തിൽ നിന്നും ലോൺ അനുവദിച്ച് കിട്ടിയിട്ടുണ്ട്. ആണോ സാറെ വലിയ സന്തോഷം. ആട്ടെ എത് മരത്തിലാണ് സാറെ, പ്ലാവിലോ ആഞ്ഞിലി‌‌യില്ലോ? ഹും.‌‌, തന്റെ ഒരു പ്ലാവും ആഞ്ഞിലി‌‌യും. പഞ്ചായത്തിന്റെ പുറക് വശത്തായി കാടും മരങ്ങളും വെട്ടി തെളിച്ച മൈതാനത്തിലെ പുതിയ ഇരുപത് നില കെട്ടിടത്തിന്റെ വശത്താണ് താൻ കൂട് കെട്ടേണ്ടത്. അങ്ങിനെ സമ്മതമാണെങ്കിൽ തനിക്ക് ചുളളിക്കമ്പും നാരുമെല്ലാം ലോണായി കിട്ടും. ആവശ്യമെങ്കിൽ ഇതിൽ ഒരു ഒപ്പിട്ട് താ. കാക്കചേട്ടൻ മടിച്ച് നിൽക്കാതെ പേപ്പറിൽ ഒപ്പിട്ടു ഒരു നന്ദിയും പറഞ്ഞ് കാക്കചേട്ടൻ അവിടെ നിന്നും പോയി. പിന്നീട് കാക്കചേട്ടൻ തന്റെ പുതിയ കൂട് വെച്ച് സന്തോഷമായി ജീവിച്ചു.


ഫാത്തിമ. എ. എസ്
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ