ദൈവീക സാന്നിധ്യം
നിറഞ്ഞ് നില്ക്കും
പ്രകൃതിയാം തായയുടെ
മടിത്തട്ടിലിരുന്ന്
ധ്യാനിക്കാം
സ്നേഹിക്കാം
സ്നേഹ മഴയിൽ നനയാം
പുഞ്ചിരിയോടെ വരവേല്ക്കാം
നിർമ്മലമാം പ്രഭാതങ്ങളേയും
വശ്യമാം സന്ധ്യകളേയും
ചക്രവാള നിറക്കൂട്ടുകളേയും
നിശബ്ദമാം നിശകളേയും
ആലിംഗനം ചെയ്യാം
കീറി മുറിക്കാതെ
മലിനമാക്കാതെ
ചേർന്നണഞ്ഞിരിക്കാം
ആ ചൂടുമാറിൽ
ഉയിരിന്നുണർവ്വായി...