അഭിവാദ്യം അഭിവാദ്യം അഭിവാദ്യം
ആരോഗ്യപ്രവർത്തകർക്കെന്നെന്നും അഭിവാദ്യങ്ങൾ
മറക്കില്ല, ഞങ്ങൾ മറക്കില്ല, ഈ ചെയ്തതൊന്നും
ജീവിതാവസാനം വരെ ഞങ്ങൾ മറക്കില്ല.
മഴയെന്നും, വെയിലെന്നും
രാവെന്നും, പകലെന്നുമില്ലാതെ
വിശ്രമമില്ലാതെ ഞങ്ങൾക്കായി
പ്രവർത്തിച്ചതിന് നന്ദി ചൊല്ലുന്നു
സ്വകുടുംബത്തേക്കാളും ഞങ്ങൾക്കു
മുൻഗണനയേകിയ
ആരോഗ്യ പ്രവർത്തകർക്കഭിവാദ്യങ്ങൾ.
കൊറോണയെന്ന മഹാമാരിയെ
തടുക്കാൻ ശക്തി തന്ന നിങ്ങൾക്കേ-
വർക്കും കോടിയഭിവാദ്യങ്ങൾ
ആശുപത്രികിടക്കയിൽ അടുത്ത ബന്ധു-
ക്കളിൽ നിന്നുപോലും അകന്നു-
കഴിഞ്ഞ ഞങ്ങളെ സ്നേഹത്തോടെ
ചേർത്തണച്ച നിങ്ങൾക്കു നന്ദി.
കൊറോണയെന്ന മഹാമാരിയിൽ നിന്നും
നമ്മെ പ്രതിരോധിക്കാൻ വിശ്രമമില്ലാതെ
പ്രവർത്തിച്ച പോലീസ് സേനാംഗങ്ങൾക്കും
ശതകോടി അഭിവാദ്യങ്ങൾ.