സേതു സീതാറാം എ.എൽ.പി.എസ്./അക്ഷരവൃക്ഷം/കൊറോണയും എന്റെ അവധിക്കാലവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും എന്റെ അവധിക്കാലവും .
      കൊറോണയും എന്റെ അവധിക്കാലവും സ്കൂൾ അടച്ചപ്പോൾ എനിക്ക് വളരെ സന്തോഷമാണ് തോന്നിയത് . കൂട്ടുകാരുടെ കൂടെ കളിക്കുന്നതും അച്ഛൻറെയും അമ്മയുടെയും കൂടെ വിരുന്നുപോകുന്നതും ആയിരുന്നു എൻറെ മനസ്സ് നിറയെ . പക്ഷേ , കൊറോണ അസുഖം ലോകത്തെ തന്നെ കീഴ്പെടുത്തിയപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്രം തന്നെ ഇല്ലാതായി. ബന്ധുക്കളുടെ വീട്ടിൽ വിരുന്നു പോകാനോ കല്യാണം കൂടാനോ ടൂർ പോകാനോ എന്തിന്, തൊട്ടടുത്ത വീട്ടിൽ കുട്ടികളോടൊപ്പം കളിക്കാൻപോലും കഴിയുന്നില്ല . എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണമെന്നും ശുചിത്വം പാലിച്ചു വീട്ടിൽതന്നെ ഇരിക്കണമെന്നും ടീച്ചർ പറഞ്ഞത് ഞാൻ അനുസരിക്കുകയും എൻറെ വീട്ടിലുള്ളവരോട് അങ്ങനെ തന്നെ ചെയ്യാൻ പറയുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ കൊറോണക്കാലത്ത് ഒരുപാട് മനോഹരമായ കാഴ്ചകൾ എനിക്ക് കാണാൻ സാധിച്ചു . എത്ര തരം പക്ഷികൾ! പൂമ്പാറ്റകൾ, തുമ്പികൾ, അങ്ങന പലതും. ഇവയൊക്കെ ഇത്രയും കാലം എവിടെയായിരുന്നു? മനുഷ്യരെ പേടിച്ചു ഒളിച്ചു നിന്നതായിരുന്നോ അവയെല്ലാം? പ്രകൃതി മറ്റുള്ള ജീവികൾക്ക് കൂടിയുള്ളതാണെന്ന് മനുഷ്യനെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരിക്കും ഈ കൊറോണകാലം വന്നത്. എൻറെ കുടുംബത്തോടൊപ്പം രസകരമായ കളികൾ കളിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. അച്ഛനും  മുത്തശിയുമൊക്കെ അവരുടെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞു തന്നു . കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ വ്യാപിക്കുമ്പോൾ നമുക്ക് ഒത്താരുമയോടെ അതിന് നേരിടാൻ കഴിയണം . ഈ മഹാമാരി ലോകത്തിൽനിന്നുതന്നെ ഇല്ലാതാവാൻ ഞാനെന്നും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്.
അനുക്ഷേതൃ്
3 A സേതുസീതാറാം എ.എൽ.പി. സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 11/ 12/ 2020 >> രചനാവിഭാഗം - കഥ