സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


എല്ലാം നിലച്ചു എങ്ങും അടഞ്ഞു
മഹാ മാരിവന്നു കോവിഡായി
ചൈനയിൽ തുടങ്ങി മെല്ലെ മെല്ലെ
ലോകമാകെ രോഗം പരന്നിടുന്നു
കാണാനും വയ്യ തൊട്ടിടാനും
ഒരു മീറ്ററുളളിൽ
നിന്നിടാനും
മാലോകരൊന്നാകെ മരിച്ചിടുന്നു
മരുന്നില്ല മന്ത്രവും മുക്കിടിയും
തൊഴിലില്ല പണിയില്ല പണവുമില്ല
ആളുകൾ വീട്ടിൽ കഴിഞ്ഞിടുന്നു
ശാസ്ത്രക്കുതിപ്പിൽ മതിമറന്നോർ
കോവിഡ് കിതപ്പിൽ മരിച്ചിടുന്നു
വിഷുവും ഈസ്റ്ററും
റംസാനുമെല്ലാം
ആളുകൾ പാടെ
മറന്നിടുന്നു
ടൂറില്ല ട്രിപ്പില്ല യാത്രകളും
ആരവമില്ലാത്ത അങ്ങാടികൾ
ഡോക്ടറും നഴ്സും പോലീസുമെല്ലാം കാവലിരിക്കുന്നു കരുതലോടെ
ദൈവമേ, കാക്കണേ
കനിഞ്ഞിടേണേ
രോഗം വരുത്താതെ
നോക്കിടണേ
 

ഹിന്ന ഫാത്തിമ പി
5 ഡി സേക്രഡ് ഹാർട്ട് യു പി സ്കൂൾ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത