സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/കരുതലോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ മുന്നേറാം


    പോരാടുവാൻ നേരമായി കൂട്ടരെ
 പ്രതിരോധ മാർഗത്തിലൂടെ.. കണ്ണി പൊട്ടിക്കാം
ദുരിത ചങ്ങലയിൽ നിന്നും മുക്തി നേടാം..
ഒഴിവാക്കിടാം സ്നേഹ സന്ദർശനങ്ങൾ !
നമുക്കൊഴിവാക്കിടാം ഹസ്തദാനം..
പരിഭവം വേണ്ട...പിണക്കവും വേണ്ട....
പരിഹാസരൂപേണ കരുതലില്ലാതെ
നടന്നീടും സോദരകേട്ടുകൊൾക....
           നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
              ഒരു ജനതയെത്തന്നെയല്ലോ...
ആരോഗ്യരക്ഷയ്‌ക്ക് നൽകീടും
നിർദേശങ്ങൾ പാലിച്ചിടാം മടിച്ചിടാതെ..
 ആശ്വാസമേകുന്ന ശുഭവാർത്ത കേട്ടിടാൻ
 ഒരേ മനസ്സോടെ ശ്രമിച്ചീടാം...
 ജാഗ്രതയോടെ ശുചിത്വബോധത്തോടെ
 മുന്നേറിടാം ഭയക്കാതെ…
 ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം.....
   ഈ ലോകനന്മയ്ക്കു വേണ്ടി…

 

അനന്തു കൃഷ്ണ
5 സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത