സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/മനുവും കോറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം ഒന്ന് -മനുവും കോറോണയും

മനു രാവിലെ പത്രം എടുത്തപ്പോഴേ കണ്ടത് "ലോക്ക് ഡൗൺ" ആരംഭിക്കുന്നു എന്ന വാർത്ത ആണ് .
"അമ്മെ എന്താണ് ലോക്ക് ഡൗൺ " അവൻ വിളിച്ചു ചോദിച്ചു .
"അപകടസമയത്തു പുറത്തൊന്നും ഇറങ്ങാതെ എല്ലാവരും വീട്ടിൽ തന്നെ കഴിയുന്നതിനാണ് ലോക്ക് ഡൌൺ എന്ന് പറയുന്നത്" അമ്മ പറഞ്ഞു .
"ഇപ്പോൾ എന്തിനാ ഇങ്ങനെ ഒരു ലോക്ക് ഡൗൺ ? "
"നീ ഒന്നും അറിഞ്ഞില്ലേ മനു ലോകം മുഴുവൻ കൊറോണ എന്ന് പേരിലുള്ള ഒരു വൈറസ് വ്യാപിച്ചിരിക്കുന്നു".
"ഹായ് നല്ലരസം ! ഇനി കുറെ നാൾ കളിച്ചു നടക്കമാലോ ".
മനു അവന്റെ സന്തോഷം മറച്ചു വെച്ചില്ല .
"അയ്യോ മോനെ കളിയ്ക്കാൻ ഒന്നും പോകല്ലെ .ആളുകൾ കൂട്ടം കൂടിയാൽ ഇത് പകരും" അമ്മ പറഞ്ഞു .
"ശോ ! ഞാൻ ഇനി എന്ത് ചെയ്യും? " .
" എന്തെല്ലാം ചെയ്യാം. അമ്മയെ സഹായിക്കാം , പുസ്തകങ്ങൾ വായിക്കാം ,ടി.വി കാണാം , പ്രൊജെക്ടുകൾ ചെയ്യാം ,പൂന്തോട്ടം വൃത്തിയാക്കാം . അങ്ങനെ എന്തെല്ലാം ചെയ്യാം" .
" ഓ അത് ശരിയാണല്ലോ ഞാൻ പോയി ചെടികൾ നനക്കട്ടെ". മനു പൂന്തോട്ടത്തിലേക്കു ഓടി അമ്മയാണെങ്കിൽ അടുക്കള ജോലിയിൽ മുഴുകി
കുറെ നേരം കഴിഞ്ഞു മനു വീടിനുള്ളിലേക്ക് കയറി വരുന്നത് 'അമ്മ കണ്ടു. "മോനെ , സോപ്പുപയോഗിച്ചു കൈകാലുകൾ നല്ലതുപോലെ കഴുകണം .കോറോണയെ തോൽപിക്കാൻ അതെ മാർഗ്ഗമുള്ളു . ഇതുവരെ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടു രോഗം വരാതെ നോക്കുകയെ നിവൃത്തിയുള്ളു "
" ഈ കൊറോണ ആളൊരു ഭീകരജീവിയാണല്ലോ അമ്മേ ഹ...ഹ...ഹ..."
"ആരോഗ്യപ്രവർത്തകരും അധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ എല്ലാവർക്കും കൊള്ളം.." അമ്മ പുഞ്ചിരിയോടെ പറഞ്ഞു .
" അമ്മേ , നമുക്ക് കൊറോണ രോഗം ഉണ്ടോന്നു എങ്ങനെയറിയും ?" മനുവിന് സംശയമായി.
"ചുമ ,ജലദോഷം ,തൊണ്ടവേദന,പനി, മുതലായവയാണ്‌ ഇതിന്റെ ലക്ഷണങ്ങൾ "
"ഇനി ഇതൊന്നും വരാതെ നോക്കണമല്ലോ " മനു മനസ്സിൽ പറഞ്ഞു.
"മോൻ ഭക്ഷണം കഴിച്ചിട്ട് മേരി ചേച്ചിയുടെ വീട്ടിൽ പോയി പാൽ വാങ്ങിക്കൊണ്ടു വരണം . പോകുമ്പോൾ മാസ്ക് ധരിക്കാൻ മറക്കരുതേ .
" അതും കോറോണക്ക് എതിരെ ഉള്ള ആയുധം ആണോ അമ്മേ ?"
"പിന്നല്ലേ .. മാസ്ക് ധരിക്കണം , സാമൂഹിക അകലം പാലിക്കണം ,ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാലകൊണ്ടു മറക്കണം ,ശുചിത്വം പാലിക്കണം അനാവശ്യ ഭയം പാടില്ല , യാത്രകൾ ഒഴിവാക്കണം ,തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് .ഇങ്ങനെയൊക്കെ കൊറോണ ഭീകരനെ നമുക്ക് തുരത്താം ". അമ്മ വിശദീകരിച്ചു .
മനു അമ്മ പറഞ്ഞത് മുഴുവൻ അനുസരിച്ചു .പടം വരയും,കഥയെഴുതും ,വീട്ടിലെ ചെറുജോലികളും ഒക്കെയായി മനു സമയം ചിലവഴിച്ചു .
മനുവിനെപ്പോലെ ലക്ഷകണക്കിന് കേരളീയർ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു ഒരേ മനസോടെ കോറോണക്കെതിരെ പൊരുതി മനുവിന്റെ കൊച്ചു കേരളം അങ്ങനെ കോറോണയെ തുരത്തുന്നതിൽ ഒന്നാമനായി ലോകത്തിനു തന്നെ മാതൃകയായി .

ജോസഫ് ജെ. വല്ലനാട്ട്
4 A സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ