സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/തളരാതെ മനുഷ്യാ നീ

Schoolwiki സംരംഭത്തിൽ നിന്ന്
തളരാതെ മനുഷ്യാ നീ

എന്തിനു ദ്രോഹിക്കുന്നു കോവിഡേ
ഏതു രോഗത്തെയും തോല്പിച്ചവർ ഞങ്ങൾ
എക മനസ്സാലെ കുറിക്കുന്നു നിന്നെയും ഞങ്ങൾ എതിർത്ത് തോല്പിച്ചിടും

പനിയും ജലദോഷവും ചുമയും
പരിശോധിച്ചീടുക മാനവാ നീ
പാടെയകറ്റുക പരിപാടികൾ
പരിപാലിച്ചീടുക നിയമങ്ങൾ

ഒന്നിച്ചെതിർക്കാം നമുക്ക്‌
ഒന്നിച്ചുകൈകോർക്കാം നമുക്ക്‌
ഒരുമയോടെന്നും കോറോണയെ
ഓടിച്ചുകളഞ്ഞീടുവാൻ

തളരാതെ മനുഷ്യാ നീ
തകർക്കാം നമുക്കീ
താണ്ഡവമാടിയെത്തും
തണ്ഡൻ വൈറസിനെ

അർച്ചന സി എസ്
8 C അർച്ചന.സിഎസ്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത