സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/ഇനി എത്ര നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി എത്ര നാൾ

ഇനിയെത്ര മാരി വരുന്നുണ്ടെങ്കിലും
 തളരില്ല മറയില്ല ഇനി എന്റെ ലോകം

 കനലുപോൽ കത്തുന്ന രാവിന്റെ മാറിൽ
 ഇനിയെത്ര ദൂരം കണ്ടിടും നമ്മൾ?

 എല്ലാരും എല്ലാം അറിയുന്നത് ഇപ്പോൾ!
 എല്ലാരും എല്ലാം കാണുന്നത് ഇപ്പോൾ!

 ഇനി വന്ന പാതയിൽ ഒര- കലംപാലിച്ചു നാടിനെ നഗരത്തെ രക്ഷിച്ചിടാം

 മാസ്കും സോപ്പും ഉപയോഗിച്ച് നമ്മൾക്ക് രോഗപ്രതിരോധം നിലനിർത്തിടാം
 
 കനലുപോൽ പകരുന്ന ഈ ഒരു ശക്തിയെ ശുചിത്വം എന്ന ആയുധം കൊണ്ട് കീഴ്പ്പെടുത്തിടാം

 ഇനിയൊരു ലാവണ്യ ലോക ശാന്തമാം നിശ്ചയ
ഭൂദമാം ശക്തിയെ നശിപ്പിച്ചിടാം

 ഇനിയെങ്കിലും നാം തോരാതെ കാത്താൽ
 ഇനിയെ ഏഴു ലോകവും
 വിജയശ്രീലാളിതം

 മറക്കില്ല നമ്മൾ.. വിറക്കില്ല നമ്മൾ..
 ഇതു കരളുറപ്പുള്ള
 ഒരു കേരളം

 ഇത് കരളുറപ്പുള്ള
 എന്റെ കേരളം...
 

ആദിഷ് വി ബി
10 C സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത