സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാളുകൾ

അതിജീവനത്തിന്റെ നാളുകൾ
ഇതതിജീവനത്തിന്റെ നാളുകൾ
ലോകജനതയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന
കൊറോണയെന്ന മഹാമാരിയെ വെല്ലാൻ
എതിരിട്ടു തോൽപ്പിക്കുവാനായ്
ലോകജനതയൊന്നിച്ചു
നിന്നൊരു ലോക് ഡൗൺ
സ്കൂളുകളെല്ലാം അടച്ചു പൂട്ടി
പരീക്ഷകൾ പോലും മാറ്റിവെച്ചു
കടകമ്പോളങ്ങൾ ഒന്നുമില്ല
ഞങ്ങൾക്കിതതിജീവനത്തിന്റെ നാളുകൾ
ഇന്നമ്മയോടൊപ്പമിരിന്നു ഞാൻ
ഭക്ഷണം കഴിക്കുമ്പോൾ
അതും ലോക്ഡൗണിൻ നേട്ടമെന്നോർക്കുന്നു ഞാൻ
അപൂർവ്വമായി മാത്രം ഒത്തുകൂടും
അംഗങ്ങളിന്നു
എന്നും ഊൺമേശയിൽ
ഒപ്പമിരിക്കുന്നു
നിലവിളക്കിൻ മുന്നിലും
പ്രാർത്ഥനാ മുറിയിലും
നമ്മളൊത്തു കൂടാൻ പഠിച്ചു
അങ്ങനെ ലോക് ഡൗണിൻ
നേട്ടങ്ങൾ പലതുണ്ട്
അതിജീവനത്തിന്റെ നാളുകൾ
നമ്മെ നന്മളൊന്നെന്നു
ചിന്തിക്കാൻ പഠിപ്പിച്ചു
അതിജീവനത്തിന്റെ നാളുകൾ
നമ്മളൊന്നായി പൊരുതി ജയിക്കാം
കൊറോണയെന്ന ഭീതിയില്ലാത്ത
നാളേക്കു വേണ്ടിയുള്ളൊരതി
ജീവനത്തിന്റെ നാളുകൾ
ഇതതിജീവനത്തിന്റെ നാളുകൾ

 

കൃഷ്ണദാസ് ഡി
10 D സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത