Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്ഷോഭം
വെള്ളോറ എന്ന ഗ്രാമം . കുന്നുകളാലും മരങ്ങളാലും ചെറിയ കാടുകളാലും ചുറ്റപ്പെട്ട പ്രകൃതിസമ്പന്നമായ ഗ്രാമം. ആ ഗ്രാമത്തിലെ ജനങ്ങളെല്ലാവരും സന്തോഷത്തോടെ ജിവിച്ചു വന്നു.
എല്ലാവർക്കും സ്വന്തമായി കൃഷിപാടങ്ങൾ, പച്ചക്കറി തോട്ടങ്ങൾ, ശുദ്ധമായ ജലം ലഭിക്കുന്ന ജലാശയങ്ങൾ. എന്തുകൊണ്ടും സുന്ദരമായ ഒരു ഗ്രാമം.
അവിടെയുള്ള ജനങ്ങളെല്ലാവരും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിച്ചു വന്നു
ഒരു ദിവസം രാവിലെ ഒരു ഭീകര ശബ്ദം കേട്ടാണ് ഗ്രാമവാസികൾ ഉണർന്നത് . എല്ലാവരും ആ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി നോക്കി . അവർ നടന്ന് കുന്നുകളും മരങ്ങളും ഉള്ള സ്ഥലത്തെത്തി. എല്ലാവരും സ്തംഭിച്ചു പോയി. ജെ.സി.ബി കൊണ്ട് അവിടെയുണ്ടായിരുന്ന കുന്നുകൾ ഇടിച്ചു നിരത്തുകയാണ് , കുറെ മരങ്ങൾ വെട്ടി വീഴ്ത്തുന്നു. ഗ്രാമവാസികളിൽ എറ്റവും മുതിർന്നയാൾ മുൻപോട്ടു വന്നു എന്നിട്ട് കുന്ന് ഇടിച്ച് നിരത്തുന്നയാളുകളോട് പറഞ്ഞു. "നിർത്തുക നിങ്ങളുടെ ഈ പ്രവൃത്തി . ഇത് പ്രകൃതിക്ക് ദോഷം ചെയ്യും".ഇതു കേട്ടതും കുന്ന് ഇടിച്ചു നിരത്തി കൊണ്ടിരിക്കുന്ന സംഘത്തിൽ നിന്നും ഒരാൾ മുൻപോട്ടു വന്നു പറഞ്ഞു. "ഞങ്ങളുടെ ബോസ് ഞങ്ങളോട് ഈ ജോലി ചെയ്യാനാണ് പറഞ്ഞത്. അദ്ദേഹം ഇവിടെ ഫാക്ടറികളും ഹോസ്പിറ്റലുകളും നിർമ്മിക്കും. ഒന്നാലോചിച്ചു നോക്കു ഭാവിയിൽ നിങ്ങൾക്കും വലിയ സുഖസൗകര്യങ്ങളോടുകൂടി ജീവിക്കാം. അടുത്ത കാലവർഷത്തിനുശേഷം ഞങ്ങളുടെ ബോസ് ഇവിടെ കെട്ടിടങ്ങൾ നിർമ്മിക്കാനായി പണി ആരംഭിക്കും .ഒരാവശ്യവും ഇല്ലാത്ത മരങ്ങളും കുന്നുകളും നിങ്ങൾക്കെന്തിനാണ് " . ഇത്കേട്ടതും ഗ്രാമത്തിലെ ചില ചെറുപ്പക്കാർ കുന്നുകൾ ഇടിച്ചു നിരത്തുന്ന ആളുകളോട് കൂടെയായി .ഗ്രാമത്തിലെ എറ്റവും മുതിർന്നയാൾ മുൻപോട്ടു വന്നു പറഞ്ഞു ." മക്കളേ ഞാൻ നിങ്ങളോട് വീണ്ടും പറയുന്നു നിങ്ങൾ പ്രകൃതിയേ ദ്രോഹിക്കുകയാണ്. പ്രകൃതി നമ്മോട് ക്ഷോഭിക്കും ഞാൻ നിങ്ങളോട് യാചിക്കുകയാണ് നിങ്ങളീ പ്രവൃത്തി നിർത്തിവയ്ക്കുക, നിങ്ങളിതിന് വലിയ വില കൊടുക്കേണ്ടി വരും ". " ഞങ്ങളീ പ്രവൃത്തിയിൽ നിന്നും പിൻതിരിയുകയില്ല. നിങ്ങൾക്ക് ഞങ്ങളെ തടയാനായി ഏതു വഴിയും സ്വീകരിക്കാം". കുന്ന് ഇടിച്ച് നിരത്തുന്ന സംഘത്തിൽ നിന്നും ഒരാൾ പറഞ്ഞു.അങ്ങനെ ഗ്രാമവാസികൾ വലിയ വിഷമത്തിലായി . അവർ ഗ്രാമത്തിൻ്റെ ഒരു ഭാഗത്ത് ഒത്ത് ചേർന്നാലോചിച്ചു . എങ്ങനെ ഈ കുന്ന് ഇടിച്ചു നിരത്തുന്ന ആളുകളെ പിൻന്തിരിപ്പിക്കാം. അങ്ങനെ അവർ ഒരു വഴികണ്ടെത്തി . "നമ്മുക്കിനി നിയമത്തിൻ്റെ വഴിയേ പോകാം" . എല്ലാവരും അത് സമ്മതിച്ചു. അടുത്ത ദിവസം ഗ്രാമത്തിലെ ചില ആളുകൾ ചേർന്ന് പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെയെത്തി എല്ലാ കാര്യങ്ങളും പറഞ്ഞു. അപ്പോൾ പോലീസ് പറഞ്ഞു. "കുന്ന് ഇടിച്ചു നിരത്തിയാൽ നിങ്ങൾക്കും നല്ലതല്ലേ.? ഗ്രാമത്തിൽ നിന്നും വന്ന വരിൽ ഒരാൾ പറഞ്ഞു . കുന്നും മരങ്ങളും നശിപ്പിച്ചിട്ടുള്ള ഒരു സൗഭാഗ്യവും ഞങ്ങൾക്ക് വേണ്ട. " ഇത് കേട്ടതും ഒരു പോലീസുകാരൻ പറഞ്ഞു. " ഞങ്ങൾക്കവരെ തടയാൻ സാധിക്കുകയില്ല നിങ്ങൾക്ക് പോകാം." അങ്ങനെ അവരെല്ലാം വിഷമത്തോടെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി പോകുന്ന വഴിയിൽ ഒരാൾ പറഞ്ഞിട്ടാണ് അറിയുന്നത് കുന്നു ഇടിച്ചു നിരത്തുന്നവരുടെ കൂടെയാണ് പോലീസുകാർ . അങ്ങനെ ആരും ആ ഗ്രാമ വാസികളെ സഹായിച്ചില്ല. എല്ലാവരും അവരെ എതിർത്തു .
അങ്ങനെ ആ ഗ്രാമത്തിൽ കാലവർഷം വരവായി . ആദ്യം രണ്ടു ദിവസം ചെറുതായി മഴ പെയ്യ്തു . ദിവസം കഴിയും തോറും മഴയുടെ ശക്തി കൂടി വന്നു. കുന്നു ഇടിച്ചു നിരത്തുന്നതും മരംമുറിക്കുന്നതും അവർ തുടർന്നു കൊണ്ടേയിരുന്നു. ഇടയിക്കിടെ അവരുടെ സംഘത്തലവൻ അവിടം സന്ദർശിക്കാനായി വന്നു കൊണ്ടേയിരുന്നു. ഗ്രാമത്തിലെ ചില ചെറുപ്പക്കാർ കുന്ന് ഇടിച്ചു നിരത്തുന്ന സംഘത്തിൻ്റെ കൂടെ ചേർന്നു.
അങ്ങനെ ഒരു ദിവസം രാത്രി ശക്തിയോടെ മഴ പെയ്യാൻ തുടങ്ങി. ശക്തമായ മിന്നല്ലോടും ഇടിയോടും കാറ്റോടും കൂടി മഴ പെയ്യാൻ തുടങ്ങി. ഗ്രാമത്തിലെ മുതിർന്ന യാൾ പറഞ്ഞു. " പ്രകൃതി നമ്മോട് ക്ഷോഭിക്കുകയാണ് ." രാവിലയോടു കൂടി മഴ പിന്നെയും ശക്തി പ്രാപിച്ചു . അങ്ങനെ ഒരു ദിവസം മുഴുവൻ മഴ പെയ്തു. ആ ഗ്രാമത്തിലെ ആളുകളുടെ ഭയം കൂടി വന്നു. എല്ലാവരും അവരവരുടെ വീടുകളിൽ നിന്നും പുറത്തിറങ്ങാതായി. മല നിരത്തുന്ന ജോലി നിർത്തിവച്ചു. കുറെ ദിവസം മഴ തുടർന്നു. ആഴ്ച്ചകളോളം നീണ്ട മഴയ്ക്കു ശേഷം ഗ്രാമത്തിൻ്റെ ചില ഭാഗങ്ങളിൽ വെള്ളകെട്ടുകൾ രൂപപ്പെട്ടു. പിന്നെയും ശക്തമായ മഴ തുടർന്നു. ഗ്രാമം മുഴുവൻ വലിയ വെള്ള കെട്ടുകൾ രൂപപ്പെട്ടു . ആ ഗ്രാമം മറ്റുള്ള ഗ്രാമങ്ങളിൽ നിന്നെല്ലാം ഒറ്റപ്പെട്ടു. അങ്ങനെ വളരെ ശക്തമായ മഴ പെയ്യുന്ന ഒരു രാത്രിയിൽ എല്ലാവരും ഉറങ്ങുകയായിരുന്നു . അപ്പോൾ ഒരു ഭീകര ശബ്ദം കേട്ടു . ചില ഗ്രാമവാസികൾ ആ ശബ്ദം എന്തെന്നറിയാൻ പുറത്തിറങ്ങി. അവർ സ്തംഭിച്ചു പോയി . ഒരു വലിയ മല താഴേക്ക് ഉരുണ്ടു വരുകയാണ്. പറ്റുന്നവരെല്ലാം അവരുടെ കുടുംബത്തെയും കൂട്ടി ഓടി. പക്ഷേ ,ആ കുന്ന് വളരെ വേഗത്തിലായിരുന്നു ഉരുണ്ടുവന്നു കൊണ്ടിരുന്നു. അങ്ങനെ ആ വലിയ കുന്ന് ആ ഗ്രാമത്തിൻ്റെ മുകളിലേക്ക് ഉരുണ്ടു വീണു . ആ ഗ്രാമത്തിൽ ഒരു ജീവൻ പോലും അവശേഷിച്ചില്ല. വെള്ളോറ എന്ന ഗ്രാമത്തിൻ്റെ കഥ ഇവിടെ അവസാനിച്ചു. കുറച്ച് ആളുകളുടെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി .ഒരു ഗ്രാമത്തിലെ മുഴുവൻ ജീവനും ബലിയായി നൽകേണ്ടി വന്നു. ആ ഗ്രാമം ഇന്നൊരു ഓർമയാണ്.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|