സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/*ഒറ്റക്കെട്ടായി നാം പോരാടീടാം*

Schoolwiki സംരംഭത്തിൽ നിന്ന്
*ഒറ്റക്കെട്ടായി നാം പോരാടീടാം*

ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
കൈ കഴുകീടണം സോപ്പിനാലേ
ശ്രദ്ധയോടീക്കാര്യമാവർത്തിക്കൂ.
നന്നായകലവും പാലിക്കേണം
മാസ്ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തു
ധാർമ്മികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തീടാതെ
വലിയൊരു പ്രളയത്തെ നേരിട്ടൊരാ
ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തി ടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്.

  

**ജൂമിയ ആൻ അജു*
*2 C* സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ എറണാകുളം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത