മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 24 ഫ്രെയിംസ് എന്ന പേരിൽ രണ്ടു ദിവസത്തെ ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റ് 4 ,5 തീയതികളിൽ നടന്നു.സാമൂഹ്യശാസ്ത്ര അദ്ധ്യാപകൻ ശ്രീ ബോണി മാത്യു വിന്റെ അധ്യക്ഷതയിൽ പ്രസിഡന്റും +1 വിദ്യാർത്ഥിയുമായ മാസ്റ്റർ ജീവൻ ബാബു പരിപാടി ഉദ്‌ഘാടനം ചെയ്തു.110 ഓളം വിദ്യാർഥികൾ പങ്കെടുത്തു. ലോക പ്രശസ്ത ചിത്രങ്ങളായ 'ദി കിഡ്' ,കളർ ഓഫ് പാരഡിസ്' , മോഡേൺ ടൈംസ് ,വാട്ട് ഈസ് ദാറ്റ് തുടങ്ങിയവ പ്രദർശിപ്പിച്ചു . ഓരോ പ്രദർശനത്തിന് ശേഷം ചിത്രത്തെക്കുറിച്ചു സംവാദവും ഉണ്ടായിരുന്നു.