സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ :: പരിസ്ഥിതി ::

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി      
   പരിസ്ഥിതി നമ്മുടെ അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കുവാനാണ് 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
     എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്ര്യവുമുണ്ട് എന്ന സങ്കൽപമാണ് ലോക  പരിസ്ഥിതി ദിനത്തിന്റെ കാതൽ.
      ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. 
         നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. 
        ജല മലിനീകരണം , മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് , വരൾച്ച, പുഴമണ്ണ് ഖനനം,  അന്തരീക്ഷ മലിനീകരണം, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. 
        മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. പരിസ്ഥിതി സംരക്ഷണം  വളരെ പ്രാധാന്യമർഹിക്കുന്നു കാരണം ഇത് മനുഷ്യരുടെ ഏക ഭവനം ആണ്. മാത്രമല്ല ഇത് വായു, ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകൂന്നു .മാനവികതയുടെ മുഴുവൻ ജീവിത പിന്തുണാ സംവിധാനവും എല്ലാ പാരിസ്ഥിതിക ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു.
സഞ്ജന . എ . എസ്
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം