സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *തിരികെനേടണം*

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെനേടണം

അമ്മ തൻ മടിയിൽ കഥ കേട്ടുറങ്ങവേ
സ്വപ്നത്തിൽ വന്ന വയലുകളും താമരകുളങ്ങളും
മീനിനോടും കിളികളോടും കിന്നാരം ചൊല്ലിയുണർന്നപ്പോൾ
കണ്ടതന്യന്റെ വസ്തുവിൽ വൃത്തിതൂത്തെറിയുന്നവർ
പാതവക്കുകളിൽ ചീഞ്ഞകവറുകൾ ഇട്ടുകടന്നുകളയുന്നവർ
വികസനമെന്നപേരിൽ കുന്നുകൾ നിരപ്പാക്കി
പകരം പ്ലാസ്റ്റിക്ക് കൂനകൾ ഉയർത്തി നാം
പുഴകളിൽ ചവറുകൾ നിറച്ചു മാലിന്യകുഴികളാക്കി
മഹാ വ്യാധികൾക്കു വഴി തുറക്കല്ലേ ഇനിയും
ഉണരണം നാം ഇനിയെങ്കിലും ജാഗ്രതയോടെ ഒരുമിക്കണം
തിരികെ നേടണംനമ്മുടെ നാടിൻ സൗന്ദര്യം

ആദിൽ സുരേഷ്
6 V സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത