കയ്യും മുഖവും കഴുകേണും
കയ്യിലിരുപ്പും മാറ്റേണും
കണ്ണും കാതും തുറക്കേണും
കാഴ്ചകൾ പരിശുദ്ധമാക്കേണം
പാലിൽ വെള്ളം ചേർത്തെന്നാൽ
പാലിൽ ഗുണമതുമാറുമ്പോൾ
കാഴ്ചകൾ അശ്ലീലമെന്നാൽ
കയ്യിലിരുപ്പ്ത് ചീഞ്ഞീടും
വായുവിലൂടെ കൈമാറും
കഥയും ചിത്രവും നന്നായാൽ
ഉച്ചസ്‌സികും വായുവതും
വൈറസ് രഹിതമായിടും
പ്രവഞ്ചത്താളം തെറ്റിച്ചാൽ
പ്രവഞ്ചനാഥൻ പൊറുത്തീടുമോ
പ്രവഞ്ചത്താളം കാത്തീടും
പ്രവഞ്ചനാഥനെ പിണക്കേല്ലേ
മനസ്സിനെ മലിനമാക്കാനായ്
മൊബൈൽ ഫോണിനെ നോക്കല്ലേ
കയ്യും മുഖവും കഴുകേണും
കയ്യിലിരുപ്പും മറ്റേണും