യുദ്ധകാഹളം മുഴക്കി മനിതൻ
വാളെടുത്തു പരസ്പരം തലയറുത്തീടുവാൻ
പടയും പടക്കോപ്പുകളും
അണുബോംബും അവന്റെ സൃഷ്ടികളത്രെ
പൃഥ്വി തൻ ഏതോ കോണിൽ
സമാധിയിൽ നിന്നുണർന്നൊരണുവിനാൽ
നിശ്ചലമായി പ്രപഞ്ചം പൊടുന്നനെ
പുതിയൊരു യുദ്ധകാഹളം മുഴങ്ങി
പുഴുക്കളെ പോലെ പിടഞ്ഞു വീണൂ മർത്യൻ
നിഷ്ഭ്രമമായി എല്ലാ പ്രയയ്തനവും
വെടിയാം അഹന്ത തൻ കുപ്പായം
പൊരുതാം ഒരുമിച്ചീയൊരു അണുവിനെ തുരത്തുവാൻ
മടങ്ങാം അമ്മതൻ മടിതട്ടിലേക്ക്
കരുതാം നല്ലൊരു നാളേക്കു വേണ്ടി നാം.