സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി...-

Schoolwiki സംരംഭത്തിൽ നിന്ന്
    പരിസ്ഥിതി  
  [ലേഖനം ]

പരിസ്ഥിതി വൃത്തിയായും, ഭംഗിയായും, സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്ത്വമാണ്. എന്നാൽ മനുഷ്യർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ നശിപ്പിക്കുന്നു. വന നശീകരണംകൊണ്ട് മഴ ഇല്ലാതാവുകയും, കൃഷി ഭൂമി മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിയുമ്പോൾ കൃഷി ഇല്ലാതാവുകയും, മലമ്പ്രദേശങ്ങൾ കൈയ്യേറി വൻതോതിൽ പാറഖനനം ചെയ്യുമ്പോൾ ഭൂചലനം ഉണ്ടാകുകയും, പുഴകൾ, നദികൾ, തടാകങ്ങൾ എന്നിവയിൽ മണലൂറ്റ് കാരണം വൻകുഴികൾ രൂപപ്പെടുകയും, മനുഷ്യന് തന്നെ അത് മരണകുഴിയാകുകയും ചെയ്യുന്നു. പ്ലാസ്റ്റിക് വേസ്റ്റുകൾ,ഡ്രൈനേജ് വേസ്റ്റുകൾ, വൻകിട ഫാക്ടറി വേസ്റ്റുകൾ എന്നിവ കടലിലേക്ക് ഒഴുക്കി കടൽ ജീവികളെയും, മത്സ്യങ്ങളെയും നശിപ്പിക്കുന്നു. നമ്മുടെ മുൻതലമുറക്കാർ പ്രകൃതിയെയും പരിസ്ഥിതിയെയും പെറ്റമ്മയെപോലെ സ്നേഹിച്ചിരുന്നു. അവർ വരും തലമുറയ്ക്ക് പണവും സുഖസൗകര്യങ്ങളും സമ്പാദിച്ചു വച്ചിലെങ്കിലും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചിരുന്നു. ഇപ്പോഴത്തെ തലമുറക്കാർ പ്രകൃതിയേയും പരിസ്ഥിതിയെയും ചൂഷണം ചെയ്യുന്നതുകൊണ്ട് സുനാമി, ഓഖി ചുഴലിക്കാറ്റ്, പ്രളയം, പകർച്ചവ്യാധികൾ എന്നിരൂപത്തിൽ നമ്മെ വേട്ടയാടുന്നു. നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു. പ്രകൃതിയെ സ്നേഹിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക. നമ്മെപ്പോലെ എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. "ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക". ചെറിയച്ചെടികൾ നട്ടുപിടിപ്പിക്കുക, അതിനെ പരിചരിക്കുക നമ്മുടെ വീട്ടിലെ പച്ചക്കറി മാലിന്യം ചെടികൾക്ക് നല്ല വളമാണ്. മഴകിട്ടുമ്പോൾ മഴവെള്ളം ശേഖരിച്ചു ചെടികൾക്ക് ഒഴിക്കാം. നല്ല പൂക്കളും ഫലങ്ങളും കിട്ടുമ്പോൾ മനസ്സിന് സന്തോഷം കിട്ടും. എപ്പോൾ ലോക്കഡോൺ അവധിക്കാലത്തു നമ്മൾ ആസ്വദിച്ചു അടുക്കള തോട്ടം കൃഷി ചെയുന്നുണ്ട്. വെള്ളം പാഴാക്കരുത്, പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വ്യക്തി ശുചിത്വം പാലിക്കുക. മരങ്ങളെ വെട്ടി കളയരുത് .ഒരു മരം പത്തു പുത്രന് സമമാണ്. ഒരിക്കൽകൂടി ആവർത്തിച്ച് പറയട്ടെ " പ്രകൃതിയെ സ്നേഹിക്കുക, പരിസ്ഥതിയെ സംരക്ഷിക്കുക അതിലൂടെ ലോകത്തെ രക്ഷിക്കുക, ഇത് നമ്മുടെ കടമയാണ്".

Shivaprakash. A
7 Q സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം