കൂട്ടുകാരെ പേടിക്കേണ്ടാ
കൊറോണയെന്നൊരു ഭീകരനെ
കുറച്ചു കരുതൽ കൊണ്ടുമാത്രം
തുരത്തീടാം നമുക്കതിനെ.....
വീടിനുള്ളിൽ തന്നെ കഴിയുക
പുറത്തിറങ്ങാൻ നോക്കല്ലേ
പുറത്തിറങ്ങണമെന്നാണെങ്കിൽ
മൂക്കും വായും മൂടിടേണം
എവിടെ എന്തിനു പോയാലും
മൂന്നടി അകലം പാലിക്കൂ
ഇടയ്ക്കിടയ്ക്ക് കൈകൾ നന്നായ്
കഴുകുക സോപ്പും വെള്ളവുമായ്
കൂട്ടുകാരെ പേടിക്കേണ്ടാ
കൊറോണ എന്ന ഒരു ഭീകരനെ
കുറച്ചു കരുതൽ കൊണ്ടുമാത്രം
തുരത്തീടാംനമുക്കതിനെ......