സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
  ഓർമ്മപ്പെടുത്തൽ     

മരതകപച്ചയണിഞ്ഞൊരീ പ്രകൃതി ഇന്നേതോ മായപോൽ മാഞ്ഞുപോയി
കിളിക്കൊഞ്ചൽ കേട്ടുണരും പ്രഭാതവും
മുത്തശ്ശിക്കഥയായി മാറിപ്പോയി
വൈരംവിതറി ഒഴുകിയ നദിയെല്ലാം
മാലിന്യങ്ങളാൽ നിശ്ചലമായ്
വൃക്ഷങ്ങളില്ല വനങ്ങളില്ല ഉള്ളതോ
കോൺക്രീറ്റ് വനങ്ങൾ മാത്രം
ജീവന്റെ കണികയായൊരാ വായുവും
ജീർണ്ണിച്ചു പോയൊരാ നൊമ്പരമോ
ഇന്നീ പുലരി ഓർമ്മപ്പെടുത്തലോ
ഇന്നേവരേയുള്ള പ്രവർത്തിക്കെല്ലാം.
 
വിരൽതുമ്പിലാക്കിയീ
ലോകത്തെയാകെയും
വികസനച്ചട്ടയാൽ മാറ്റിയെല്ലാം
ഭൂമിയും ചന്ദ്രനും സൗരയൂഥങ്ങളും
അറിവിനാൽ അവയെല്ലാംസ്വന്തമാക്കി
എന്നിട്ടുമെന്തിന്നു നേടുന്നുവോ നമ്മൾ
ഏറിവരുന്നൊരാ രോഗങ്ങളോ
നഷ്ടപ്പെടുത്തിയീ ഭൂമിതൻ പച്ചയെ
ഇല്ലായ്മചെയ്തു ഈ ലോകത്തെ നാം
മുല്ലയും പിച്ചിയും മന്ദാരമൊക്കെയും
മായും മനസ്സിലെ ഓർമ്മകളായ്.

ഒന്നിച്ചു നിന്ന് ഒരുമയോടിന്ന്
അതിജീവിക്കാം ഈ വിപത്തിനെ
എല്ലാം അതിജീവിച്ചില്ലയോ നമ്മൾ
അതുപോൽ ഇതിനെയും പ്രതിരോധിക്കാം
വീണ്ടെടുക്കാം ആ നല്ല നാളുകൾ വിണ്ണിൽ പടരുന്ന പുഞ്ചിരിക്കായ്
പച്ചയണിഞ്ഞൊരാ ഭൂമിക്കായി
പുഞ്ചിരിതൂകുന്ന പുഴകൾക്കായ്
മാറ്റാം നമ്മുടെ ജീവിതചട്ടങ്ങൾ
മാറാം നല്ലൊരു പ്രഭാതത്തിനായ്
അതിജീവിക്കാം പ്രതിരോധിക്കാം
നല്ലൊരു നാളേക്കായ് ഇന്നുതന്നെ.

                                                           

ആര്യ പി.എസ്.
9 F1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത