സ്വച്ഛ സുന്ദര ഭൂമിയെ സൃഷ്ടിച്ച
ലോക സ്രഷ്ടാവേ.........
അതിൽ നീ സുന്ദര വനവും വായുവും
ശുദ്ധ ജലവും നൽകി
നരനെയും പക്ഷിമൃഗാദിയേയും സൃഷ്ടിച്ചു നീ
എന്നാൽ നിന്റെ സൃഷ്ടിയായ മനുഷ്യർ
ഭൂമിയെ അടക്കിവാണു മലിനമാക്കി
ആ ക്രൂരതയിൽ നീ അവനെ തിരിച്ചടിച്ചു
പേമാരിയായും പ്രകൃതി ദുരന്തമായും
എന്നാൽ അഹങ്കാരിയായ
നിന്റെ സൃഷ്ടി (മനുഷ്യൻ) അടങ്ങിയില്ല
വെട്ടും കൊലപാതങ്ങളായും ചീറിപ്പാഞ്ഞു
അവസാനം നീ മനുഷ്യന്റെ
കണ്ണിൽ കാണാൻ കഴിയാത്ത
വൈറസസിനാൽ അവനെ അടക്കി.....