സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ ഭൂമിക്കൊരു പുതപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്കൊരു പുതപ്പ്


അവധിക്കാലം വന്നല്ലോ
ചൂടുമൊപ്പം വന്നല്ലോ
ചൂടു കൂടും നേരത്ത്
വീട്ടിലിരിക്കാൻ വയ്യല്ലോ
ചൂടേറും ഉച്ചയ്ക്ക്
മരത്തിൻ ചോട്ടിലിരിക്കാല്ലോ
മരത്തിൻ ചോട്ടിലിരുന്നാലോ
ചൂടുതെല്ലും തിരിയില്ല.
മരങ്ങളേറെ ഉണ്ടെങ്കിൽ
ഭൂമിക്കെന്നും തണലേകും
മരങ്ങളൊത്തിരി നട്ടീടാം
ഭൂമിദേവിയെ കാത്തിടാം.
മരങ്ങളൊന്നും വെട്ടാതെ
പുതിയ തൈകൾ നട്ടീടാം
മരങ്ങൾ ഏറെ വളർത്തീട്ട്
ഭൂമിയ്ക്കായൊരു പുതപ്പേകാം.
 

ജോഹൻ ജേക്കബ്‌
3 എ സെന്റ് മേരീസ് യു പി സ്‌കൂൾ 
ഇരിക്കൂർ        ഉപജില്ല
  കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത