സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/സംരക്ഷിക്കാം നമ്മുടെ പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം നമ്മുടെ പ്രകൃതിയെ

സുന്ദരമായ ഈ പ്രകൃതി ദൈവ ദാനമാണ്.നമുക്ക് ജീവിക്കാനാവശ്യമായ എല്ലാം പ്രകൃതിയിലുണ്ട്. ശ്വസിക്കാനാവശ്യമായ വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു.ഇത്രയും ഫലഭൂയിഷ്oമായ പ്രകൃതിയെ സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്.എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനു വേണ്ടി മനുഷ്യൻ പ്രകൃതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്ക്കരിച്ചും മരങ്ങൾ നാട്ടു പിടിപ്പിച്ചുo ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക. അധികമായ വായൂ മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർധിക്കുന്നതിലൂടെ ഓക്സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധ വായു ലഭിക്കുന്നതിനു കാരണമാകുന്നു. സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുമ്പോഴും പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാവണം അവ ചെയ്യേണ്ടത്. ഭൂമിയിലെ ചൂടിന്റെ അളവ് കുറയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. കരയെ സംരക്ഷിച്ചും അന്തരീക്ഷത്തെ സംരക്ഷിച്ചും ജലത്തെ സംരക്ഷിച്ചും നമക്ക് പ്രകൃതി സംരക്ഷണത്തിന്റെ വാഹകരാകാൻ സാധിക്കും. നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത്.

നാസിഫ
6 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം