സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ആശിച്ചുപോയി ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ആശിച്ചുപോയി ഞാൻ


 സ്‌കൂളൊന്നു പൂട്ടിയാൽ
ഓടിക്കളിക്കാമെന്നാശിച്ചു
ആശിച്ചു ആശിച്ചുപോയി ഞാൻ.
സ്‌കൂളൊന്നു പൂട്ടിയാൽ
പിക്നിക് പോകാമെന്നാശിച്ചു
ആശിച്ചു ആശിച്ചു പോയി ഞാൻ
പാഠങ്ങളൊന്നായി ആശയോടാർജ്ജിക്കെ
പുതുതായൊരു പേര് കേട്ടനേരം
കോറോണവൈറസ് ഭീതി പടർത്തിയ
വാർത്തകൾ നാടെങ്ങും പാട്ടായി തീർന്നു
സ്‌കൂളുകളെല്ലാം അടച്ചുപൂട്ടി
ആസ്പത്രിയെല്ലാം തുറന്നുവച്ചു
ഓടിക്കളിക്കേണ്ട ആശപോയി
വീട്ടരെല്ലാവരും വീട്ടിലായി.
 

മരിയ ജോസ് സി
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത