സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/മാളുവിന്റെ അവധിക്കാല ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാളുവിന്റെ അവധിക്കാല ഓർമ്മകൾ
പാവം മാളൂട്ടി വിഷമത്തിലാണ്. ഈ സ്കൂൾ അവധിക്കാലം കൂട്ടുകാരില്ല, കളികൾ ഇല്ല, പുറത്തിറങ്ങാൻ പറ്റുന്നില്ല. വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്നു. കൂട്ടിന് ടിവി മാത്രം. ടിവിയിലെ വാർത്ത കേട്ടാൽ പേടി തോന്നും. കഴിഞ്ഞ അവധിക്കാലം ഓർമ വന്നു. കൂട്ടുകാരുമായി പറമ്പിൽ ഓടിനടന്നതും, പറമ്പിലെ ചക്കയും മാങ്ങയും കൂട്ടുകാരുമായി പങ്കിട്ടതും ഓർമവന്നു. ഇപ്പോൾ അവയെല്ലാം പഴുത്തു ചീഞ്ഞുനാറി പറമ്പിലെല്ലാം കിടക്കുന്നു. പരിസരം ഈച്ചയും കൊതുകും ഇഴജന്തുക്കളും കൊണ്ട് നിറഞ്ഞു. മാളൂട്ടി പറഞ്ഞു അമ്മേ മുറ്റമെല്ലാം വൃത്തികേടായി കിടക്കുന്നു. ഇങ്ങനെയാണ് പരിസരമലിനീകരണം ഉണ്ടാകുന്നതെന്ന് ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്. പരിസരം വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കിൽ കൊറോണ പോലുള്ള പല രോഗങ്ങളും ഉണ്ടാകും.
ബെൻസിയ ബെൻസീഗർ
3B സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ