സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/വിദ്യാരംഗം/2025-26
| Home | 2025-26 |
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വായനാദിനത്തിൽ ഉദ്ഘാടനവും19/6/2025 നടന്നു. വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യാലാപനം, കാവ്യ ശിൽപം, അവധിക്കാല പ്രവർത്തനങ്ങളുടെ പകർപ്പ് പ്രകാശനം എന്നിവ നടത്തി. ബാലസാഹിത്യകാരൻ പത്രപ്രവർത്തകനുമായ ശ്രീ നാരായണൻ കാവുമ്പായി ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി.
ബഷീർ അനുസ്മരണം7/7/2025
തിങ്കളാഴ്ച സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മലയാള സാഹിത്യലോകത്തിന് നിസ്തുലമായ സംഭാവനകൾ നൽകി കാലയവനികക്കുള്ളിൽ മറഞ്ഞ വൈക്കം മുഹമ്മദ് ബഷീർ എന്ന അതുല്യ പ്രതിഭയെ അനുസ്മരിക്കുന്ന തിൻറെ ഭാഗമായി സ്പെഷ്യൽ അസംബ്ലി, ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, ബഷീർ കൃതികളുടെ പ്രദർശനം, കൃതികളുടെ ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കൽ, ബഷീർ ദിന ക്വിസ് മത്സരം എന്നിവ നടത്തി.