തിരക്കു നിറഞ്ഞ ജീവിതത്തിനിടയിൽ
ബന്ധുക്കൾ തമ്മിൽ കണ്ടുമുട്ടിക്കാനെത്തിയത് ആണോ?
ആർഭാടമായി ജീവിച്ചിരുന്നവർക്ക് ദാരിദ്ര്യം എന്താണെന്ന് അറിയിച്ചു കൊടുക്കാൻ എത്തിയതാണോ?
മാനുഷികമൂല്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ എത്തിയതാണോ?
ഭക്ഷണത്തിന് വില കൊടുക്കാതിരുന്നവർ,
ഒരുനേര ഭക്ഷണത്തിനായി അലയുന്നു.
മൃഗങ്ങളെ കൂട്ടിലിട്ടതിൻറെ ഫലമായി
ഇന്നിതാ നമ്മളെയും കൂട്ടിലിട്ടിരിക്കുന്നു.
ഓർമ്മിപ്പിക്കുവാൻ വന്നതാണോ?
ഈ മഹാമാരിയാം 'കൊറോണ'.
ഓർക്കുക,
നമ്മളാൽ വരുത്തിയ മലിനീകരണത്തിന്റെ ഫലമാണ്.
പ്രളയം പഠിപ്പിച്ച പാഠങ്ങൾ മറന്നതിനാലാവാം
വീണ്ടും പാഠമായി മഹാമാരി എത്തിയത്.
ഭീതിയല്ല വേണ്ടത് ,
കരുതലാണ്.
അനുഭവിച്ചാലും മനുഷ്യാ.......