സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/കവിത "അന്വേഷണം

Schoolwiki സംരംഭത്തിൽ നിന്ന്
"അന്വേഷണം"*


സമയമായ് , സമയമായ് ,
കറണ്ട് കട്ടിനിന്ന് സമയമായ് .
തീപ്പെട്ടിയെവിടെ ? വിളക്കെവിടെ ? വിളക്കിലെണ്ണയെവിടെ ?
എവിടെയുമെവിടെയും, അന്വേഷണത്തിൻ്റെ തിക്തഫലങ്ങൾ മാത്രം !!!

സമയമായ്, സമയമായ് ,
വയറ്റിലെത്തീക്കാശ്വാസം പകരുവാൻ- സമയമായ് .
അരിയെവിടെ ? പയറെവിടെ ? എവിടെയുമെവിടെയും,
അന്വേഷണത്തിൻ്റെ തിക്തഫലങ്ങൾ മാത്രം!!!

സമയമായ്, സമയമായ് ,
നിദ്രാദേവിയെ പുണരാൻ സമയമായ് .
കിടക്കയെവിടെ ? മെത്തയെവിടെ ?
എവിടെയുമെവിടെയും, അന്വേഷണത്തിൻ്റെ തിക്തഫലങ്ങൾ മാത്രം !!!

സമയമായ്, സമയമായ്, മോക്ഷപ്രാപ്തിക്ക് സമയമായ് .
ശാന്തിയെവിടെ ? നീതിയെവിടെ ? എവിടെയുമെവിടെയും,
അന്വേഷണത്തിൻ്റെ തിക്തഫലങ്ങൾ മാത്രം !!!


 

അഖിൽ
12 G സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത