സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ഉത്തിഷ്ഠത ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്തിഷ്ഠ ജാഗ്രത


 കൊട്ടുമില്ല കുരവായില്ല,
 റോഡിൽ എങ്ങും ആരുമില്ല,
 പണത്തിനായി നെട്ടോട്ടം ഇല്ല.

പേപിടിച്ച ചിന്തയില്ല,
കൂടിച്ചേരൽ ഒന്നുമില്ല,
വേഷം കെട്ടൽ ഒന്നുമില്ല,
 തൊണ്ട കീറാൻ വേദനയില്ല.

ജാതി എന്ന തീണ്ടൽ ഇല്ല,
വിഗ്രഹത്തിനു മുന്നിലായി കപടഭക്തി കാര്യമില്ല,
തമ്മിലടിച്ച് വീഴുവാൻ നേരമില്ല.

മത്സരിക്കുവാൻ മനസ്സുമില്ല,
സിനിമയെന്ന വാക്കുപോലും ഓർക്കുവാൻ ഇഷ്ടമില്ല.

ശുചിത്വം എന്ന വാളുമേന്തി
ഒരുമയോടെ പോരാടാം
"സമൂഹ അകലെ പാലനം"
മന്ത്രമാക്കി തീർത്തിടാം
ജാഗ്രതയാകൂ, കീഴ്പ്പെടുത്താം
ഈ ലോക വ്യാപാരിയെ....

 

നന്ദജ. നായർ. വി. ൽ.
8 A സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത