സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിലെ കുട്ടികളിൽ യുദ്ധ വിരുദ്ധ വികാരം ജനിപ്പിക്കുന്നതിനും സമാധാനം, സഹകരണം, പുരോഗതി എന്നിവ വളർത്തിയെടുക്കുന്നതിനുമായി 2018 ആഗസ്റ്റ് 9-ാം തിയതി സ്പെഷ്യൽ അസംബ്ളിയോടുകൂടി ഹിരോഷിമാ- നാഗസാക്കി ദിനാചരണം നടത്തി. ഇമ്മാനുവേൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ. നാരായണപിള്ള ‌ഉത്ഘാടനം നടത്തിയ ചടങ്ങിൽ .യുദ്ധ വിരുദ്ധ പ്രതിജ്ഞചൊല്ലുകയും യുദ്ധ വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. പ്രസ്തുത ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി.