സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ജീവിതത്തിൻെറ സൗന്ദര്യം
(സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ജീവിതത്തിൻെറ സൗന്ദര്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീവിതത്തിൻെറ സൗന്ദര്യം
വൃത്തിയുള്ള പരിസ്ഥിതി എന്നും ജീവജാലങ്ങൾക്ക് ജീവിക്കാനുള്ള പ്രേരണയായിരുന്നു. പരിസ്ഥിതിയാണ് എല്ലാവരുടെയും ആദ്യ പാഠം.പരിസ്ഥിതി എന്ന വാക്കിൽ നിന്നും അതിന്റെ പരിതസ്ഥിതി എന്ന അവസ്ഥയിൽ നാം എത്തിനിൽക്കുന്നു.എത്ര ഭയാനകമായ അവസ്ഥയിൽ നാം എത്തിയിട്ടും നാം ഇനിയും പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ച് ബോധവാമാരായിട്ടില്ല. ആ അവബോധത്തിന്റെ അടിസ്ഥാനത്തിൽ നിന്നാണ് പ്രകൃതിയെ ദ്രോഹിക്കാനുള്ള അവസ്ഥയിലേക്ക് നാം എത്തിപ്പെ ട്ടത്. ഇത്തരം പ്രവർത്തികളുടെ ഭാഗമായി നാം നേരിടുന്നത് ജീവനുതന്നെ ഭീഷണിയായ അനേകായിരം മാരകമായ അസുഖങ്ങൾ തന്നെയാണ്. ഇതിന്റെ ഫലമായി നാം നമ്മെയും സമൂഹത്തെയും രക്ഷിക്കാനായി നമ്മുടെ ചുറ്റുപാടും പരിസ്ഥിതിയും ശുചിയായി വയ്ക്കുന്നു. ഇതുവഴി രോഗങ്ങളും മറ്റും ഒഴിവാക്കുകയും ചെയ്യുന്നു.ഇങ്ങനെ വൃത്തിയുള്ള നമ്മുടെ സമൂഹം രോഗ പ്രതിരോധം എന്ന ശക്തിയായി നിലനിൽക്കും.ജീവനു ഹാനികരമായ രോഗങ്ങൾക്കും മുന്നിൽ 'പരിസ്ഥിതി' അത് ഒരിക്കലും ജീവനില്ലാത്ത ഒരു വസ്തുവല്ല,എന്ന വസ്തുതയാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. ആ വസ്തുത അവളുടെ പല തിരിച്ചടികൾ കൊണ്ട് നാം മനസ്സിലാക്കിയെങ്കിലും ഇനിയും നമ്മൾ തിരിച്ചറിവുളളവരായി മാറിയിട്ടില്ല. പക്ഷേ നന്മകളെ ഓരോരുത്തരും ബോധവാ ന്മാരാക്കാനും ഓരോ തിരിച്ചടിയും നമ്മെ പഠിപ്പിക്കുന്നു. പരിതസ്ഥിതിയുടെ ശ്വാസത്തെ പോലും നാം ഇന്നു മലിനപ്പെടുത്തുകയാണ്.ഒരിറ്റു ശ്വാസത്തിനു വേണ്ടി ഇന്നു പ്രാണൻ പിടയുന്ന വേദനയോടെ അലയുന്ന ഒരാത്മാവായി പരിസ്ഥിതി മാറാൻ കാലം ദൂരെയല്ല.പുഴയും വായും ജീവിതവും മലിനമായ മനുഷ്യൻ ഇന്ന് അൽപ്പം അവിശ്വാസത്തിന് വേണ്ടി പായുകയാണ്. ഇതെല്ലാം അവന്റെ പ്രവർത്തിയുടെ ഫലമാണെന്ന് ബോധപൂർവം മറന്നുകൊണ്ട് കുടിക്കാൻ അൽപ്പം ശുദ്ധജലവും ശ്വസിക്കാൻ ഇത്തിരി വായുവിനും വേണ്ടി അലയുന്ന മനുഷ്യന്റെ കൂടെ സഞ്ചരിക്കാൻ അവന്റെ ആത്മാജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആത് വിനു പോലും മടിയാണ്. കാരണം അവന്റെ ആത്മാവിനു പോലും അറിയാം അവന്റെ ഈ അവസ്ഥയ്ക്ക് കാരണം മനുഷ്യന്റെ അത്യാഗ്രഹവും ആർത്തിയുമാണ്. മനുഷ്യൻ അവൻ നിർമ്മിച്ച ഈ ജീവിത നാടകം അതിന്റെ അവസാന ഭാഗത്തിലേക്ക് എത്തി നിൽക്കുമ്പോൾ മനുഷ്യൻ പ്രകൃതിയെ പിച്ചിചീന്തി വികൃതമാക്കിയ അവളുടെ സുഖവും വെണ്ണുനീരാക്കാൻ മറക്കപ്പെട്ട അവളുടെ മാറ്റം ഇന്ന് പ്രതികാരത്തിനായി അലയുന്ന അവളുടെ മനസ്സും ആത്മാവും ഇരുട്ടിലേക്ക്. ജീവിതത്തിന്റെ താഴ്ന്ന വേരിനെയും ആത്മാവിനെയും കൂടുതൽ സംരക്ഷണത്തിലാ ക്കാനും അത് പെട്ടെന്ന് തന്നെ മരണത്തിന്റെ കഴുകൻ നഖങ്ങളിൽ അമർത്തി പ്ലാൻ എടുക്കാനും മനുഷ്യനു സാധിക്കും.പരിസ്ഥിതി,ശുചിത്വം, രോഗ പ്രതിരോധം എന്നിവയിലൂടെ ജീവിതം കൂടുതൽ സുന്ദരമാക്കാൻ കഴിയും.ജീവിതത്തിന്റെ സൗന്ദര്യം നശിപ്പിക്കാൻ ഒരിക്കലും ഒരു രോഗത്തിനും സാധിക്കില്ല. ഇതു മനസ്സിലാക്കി ജീവിക്കുന്ന മനുഷ്യൻ ഒരിക്കലും നശിക്കില്ല കാരണം അവന്റെ ആത്മാവിനെ നയിക്കുന്നതും വൃത്തിയുള്ള പരിസ്ഥിതിയും ശുചിത്വവുമാണ് ജീവിതത്തിന്റെ സൗന്ദര്യമായി മാറുന്നത് എന്നും ശുചിത്വമുളള സമൂഹമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ