സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയോടനുബന്ധിച്ചു സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് വിദ്യാഭ്യാസ ഡിറക്ടറുടെ 31-12-2016 ലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്നതിന്റെ തുടർച്ചയെന്നോണം ഈ അധ്യയന വർഷത്തോടെ എല്ലാ സ്കൂളിലും ഹൈ ടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ സ്കൂളുകളിൽ കഴിഞ്ഞു. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44013 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. അനിമേഷൻ ,കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ റോബോട്ടിക്സ് ,പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ്,സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയാണ് ഇതിന്റെ ലക്‌ഷ്യം. 
     മാർച്ചിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഒരു  അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് നേടിയ 35കുട്ടികളെ ലൈറ്റിൽകിത്സ്‌ അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാല് മാണി മുതൽ അഞ്ചു മാണി വരെ പരിശീലനം നൽകുന്നുണ്ട്. മാസത്തിൽ ഒരു ശനിയാഴ്ച ഒൻപതു മുപ്പതു മുതൽ നാലു മുപ്പതു വരെയും ട്രെയിനിങ് നൽകി വരുന്നു. ഇതിൽ വിഗദ്ധരുടെ ക്ലാസും ഉൾപ്പെടുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30  വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സിസ്റ്റർ .ശോഭിത , ശ്രീമതി മഞ്ജു എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി  പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . 

2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി ക്ലബ്ബിൽ 40കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത് .ഇവർക്ക് യൂണിറ്റ് തല ക്യാമ്പ് ,സബ് ജില്ലാ തല ക്യാമ്പ്, ജില്ലാ തല ക്യാമ്പ് ,സംസ്ഥാന തല ക്യാമ്പ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായി എന്നുള്ളത് എടുത്തു പറയത്തക്ക കാര്യമാണ് . യൂണിറ്റ് തല ക്യാമ്പിൽ നിന്നും മികച്ച പ്രകടനം കാഴ്ച വച്ച 8 കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു .( 4പേര് പ്രോഗ്രാമിങ്, 4 പേർ അനിമേഷൻ).

ലിറ്റിൽ കൈറ്റ്സ് 2021-22

ലിറ്റിൽ കൈറ്റ്സ് 2021-22

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.

മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്

അനിമേഷൻ ക്ലാസ്

കൊറോണ ബാധയെ തുടർന്ന് സ്കൂളുകൾ അടച്ചതിനാൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ കണ്ട മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസ് ഡിസംബർ മാസം 27-ാം തീയതി ആരംഭിച്ചു. ആദ്യ ക്ലാസുകൾ അനിമേഷൻ സിനിമ നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ ആയിരുന്നു.

മലയാളം കമ്പ്യൂട്ടിങ്

മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു

സ്ക്രാച്ച് പ്രോഗ്രാം

സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനം സ്വായത്തമാക്കി. തുടർന്ന് പുതിയ പ്രോഗ്രാം ചെയ്യാൻ ആരംഭിച്ചു

സത്യമേവജയതേ പരിശീലനം

സത്യമേവജയതേ പരിശീലനം
സത്യമേവജയതേ പരിശീലനം

മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധം നൽകുന്ന സത്യമേവജയതേ എന്ന് പരിശീലനപരിപാടി കുട്ടികൾക്കും അധ്യാപകർക്കും നല്കി.

ക്യാമ്പ് - ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ച്

മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ക്യാമ്പ് ജനുവരി മാസം ഇരുപതാം തീയതി നടത്തി. അനിമേഷൻ, സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലെ ക്ലാസുകളും അവയുടെ പരിശീലനവുമാണ് കുട്ടികൾക്ക് ലഭിച്ചത്.