സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണയെന്ന കൊടുംവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണയെന്ന കൊടുംവിപത്ത്

എത്ര രൂപഭാവങ്ങളിലീ പ്രപഞ്ച-
രുദ്രതാണ്ഡവം കണ്ട മർത്യൻ
ഈ തമസാന്ദ്രമാം കാലവും താണ്ടി
വിജയകാഹളം മുഴക്കി വന്നിടും നിശ്ചയം

കൊറോണയെന്ന കൊടും വിപത്തിനെ
ഭൂമിയിൽ നിന്നും തുടച്ചുമാറ്റുവാൻ
കരുതലിന്റെ ശാസ്ത്രമാകെയറിയണം
അവനവനിലേക്കു തന്നെയൊതുങ്ങണം.

ദേശഭാഷവർണ മതിലുകൾക്കുമപ്പുറം
മനുഷ്യരൊന്നെന്നു ചൊല്ലി പഠിക്കുവാൻ
ആർക്കുമൊരുനാളിലൊരു ദോഷവും
വരാതിരിക്കുവാനാകണമെന്നു പ്രാർത്ഥന.

പ്രകൃതി സതീഷ്. റ്റി
9 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത