സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കാലത്തിന്റെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിന്റെ വികൃതികൾ 

നാളുകൾ ഏറെയായി 
രാവും പകലും ആരെയോ 
തേടി അലയുന്നു അതെ !
ആ പഴയ നാളുകളെ തേടി. 
കേമത്തരം കാട്ടാൻ 
മുൻപന്തിയിൽ നിന്നോർ 
കേണിടുന്നു അല്‌പം
ശ്വസത്തിനായി. 
കണ്ണിനും കാണാത്ത
കാതിനും കേൾക്കാത്ത 
കൊറോണ വൈറസ് ഇത്രയും 
ഭീകരനോ !
കണ്ട വഴികളും 
പോയ മുഖങ്ങളും 
തലോടിയ വിരലുകളും 
എല്ലാം ഇന്ന് അന്യമാകുന്നു 
ഭീതി വേണ്ട ജാഗ്രത മതി 
ഈ കെടുതി കാലവും കടന്നു പോകും 
ആഹ്ലാദത്തിൻ പൂക്കൾ ഇനിയും വിരിയും 
തിരികെ വരും, തളിരിടും ജീവിതങ്ങൾ

സിന്റാ എസ്. എ 
9G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത