സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/സ്കൗട്ട്&ഗൈഡ്സ്
62th TLY ഗൈഡ് കമ്പനിയും 136thTLY സ്കൗട്ട് ട്രൂപ്പും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ കൂടിയായ ഹെഡ്മാസ്റ്റർ ശ്രീ ജോഷി ജോൺ , പ്രത്യേക ചുമതലയുള്ള ശ്രീ ക്ലിന്റ് ജെറി, മാസ്റ്റർ സാവിയോ സാബു എന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ട് വിഭാഗത്തിൽ വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ നിർവഹിക്കപ്പെടുന്നു. ഗൈഡ് വിഭാഗത്തിൽ G C മാരായ ശ്രീമതി ഡയന ഗ്രെയ്സ് തോമസും ശ്രീമതി സന്യ ജോൺ . സിയും കമ്പനി ലീഡർ കുമാരി മെർലിൻ ജെ . മാത്യുവും നേതൃത്വം നൽകുന്നു. നവംബർ 8 , 9 , 10 തീയ്യതികളിൽ ആയി സ്കൂൾതല യൂണിറ്റ് ക്യാമ്പും ആറളം ബ്ലോക്ക് 8 ലേക്ക് ഹൈക്കും നടത്തുകയും ചെയ്തു . ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് മാസ്റ്റർ ശ്രീ ജോസ് പി ടി എ പ്രസിഡണ്ട് ഇരിട്ടി LA സെക്രട്ടറി ശ്രീമതി അപർണ കെ എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു . ലഹരി വിരുദ്ധ ദിനം , സ്വാതന്ത്ര്യ ദിനം , ഗാന്ധിജയന്തി വാരാചരണം , ശിശുദിനം, അന്താരാഷ്ട്ര വയോജന ദിനം തുടങ്ങിയ ദിനങ്ങൾ സമുചിതമായി ആചരിച്ചു . വിവിധ ഘട്ടങ്ങളിൽ ടെസ്റ്റിന് തയ്യാറെടുക്കുന്നവർ ഉൾപ്പെടെ ഇതിൽ ആഭിമുഖ്യം പുലർത്തുന്ന നിരവധി വിദ്യാർത്ഥികൾ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നു. പ്രവേശ് - 40 പേർ പുതിയതായി ചേർന്നു , പ്രഥമ സോപാൻ - 40 , ദ്വിതീയ സോപാൻ - 19 തൃതീയ സോപാൻ - 15 15 കുട്ടികൾ ഈ വർഷം രാജ്യപുരസ്കാർ ടെസ്റ്റിന് തയ്യാറെടുക്കുന്നു.