ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ്

ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ വൈദഗ്ദ്യം ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവരുടെ അഭിരുചി വളർത്തുന്നതിനുമായി സ്കൂൾ ലെവൽ ക്യാമ്പ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി 2024 ഒക്ടോബർ 10 ന് സംഘടിപ്പിച്ചു.ക്ലാസുകൾക്ക് ആറളം ഗവൺമെൻറ് സ്കൂൾ കൈറ്റ് മാസ്റ്റർ അജേഷ് പി. ജി സർ നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് പ്രത്യേക ഉച്ചഭക്ഷണം നൽകി.


ജില്ലാ ക്യാമ്പിലേക്കുള്ള സെലക്ഷൻ

ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിന്റെ ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അദ്നാൻ സാലിഹ് തിരഞ്ഞെടുക്കപ്പെട്ടു .

മാഗസിൻ പ്രകാശനം

2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ പ്രവർത്തനഫലമായി 'ഉള്ളിലുയിർക്കും മഴവില്ല് ' എന്ന പേരിൽ ഒരു ഡിജിറ്റൽമാഗസിൻ സ്കൂൾ വാർഷിക വേളയിൽ പബ്ലിഷ് ചെയ്യുകയുണ്ടായി.വളരെ മികച്ച നിലവാരം പുലർത്തിയ മാഗസിൻ കുട്ടികൾക്ക് ഒരു മികച്ച അനുഭവം സമ്മാനിച്ചു .


മികവ് ഉത്സവം

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ച പൊതു സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ അനിമേഷൻ , പ്രോഗ്രാമിങ് , റോബോട്ടിക്സ് എന്നിവയിലെ മികച്ച ഉൽപ്പങ്ങളുടെ പ്രദർശനം ബാച്ചിന്റെ നേതൃത്വത്തിൽ നടത്തി . വെൽകം ഡോൾ , ഡാൻസിംഗ് ലൈറ്റ് , ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലിങ് ,

ഫയർ അലേർട്ട് , ഗ്യാസ് അലെർട് , ഇലക്ട്രോണിക് ഡൈസ് , എ ഐ കാമറ തുടങ്ങിയ ഉൽപ്പന്നങ്ങൾ പ്രദർശനത്തിൽ ശ്രദ്ധ പിടിച്ചു പറ്റി .

ഉബുണ്ടു ഇൻസ്റ്റാളേഷൻ ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നാൽപ്പതോളം കമ്പ്യൂട്ടറുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാളേഷൻ നടത്തി