സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലയോര ജനതയുടെ ചരിത്ര താളുകളിൽ ഒരുപാട് കഷ്ടപ്പാടിന്റെയും അതിജീവനത്തിന്റെയും ഏടുകളോടൊപ്പം വളർച്ചയുടെയും ഭൗതിക ഉന്നമനത്തിന്റെയും വഴികളിൽ നയിക്കാൻ പ്രകാശഗോപുരം പോലെ നിലകൊണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് വെളിമാനം സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വിശുദ്ധ ചാവറ പിതാവിന്റെ ദീർഘവീക്ഷണത്തെ പിന്തുടർന്നുകൊണ്ട് 1979 ലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . ക‍ുടക് മലനിരകൾ അതിരിട്ട് നിൽക്കുന്ന ആറളം പഞ്ചായത്തിൽ വെളിമാനം കീഴ്‍‍പ്പള്ളി - വട്ടപറമ്പ് - അമ്പലക്കണ്ടി - ചെടിക്കുളം പ്രദേശങ്ങളിലെ കുട്ടികൾ സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി തുടർ വിദ്യാഭ്യാസത്തിന് എട‍ൂർ , കരിക്കോട്ടക്കരി ഹൈസ്കൂളുകളെ ആശ്രയിച്ചിരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. 1978 മുതൽ 1983 വരെ വികാരിയായിരുന്ന റവ .ഫാ . സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞു. 1979 ജൂലൈ അഞ്ചാം തീയതി ഹൈസ്കൂളിന് പ്രവർത്തന അനുമതി ലഭിച്ചു . ആദ്യകാല ക്ലാസുകൾ തുടങ്ങിയത് ഇടവക പള്ളിയിൽ ആയിരുന്നു . മാസങ്ങൾക്ക് ശേഷം അടുത്തുള്ള താൽക്കാലിക ഷെഡ്ഡിൽ ക്ലാസുകൾ ആരംഭിച്ചു 23 കുട്ടികളും 5 ഡിവിഷനുമായി ആരംഭിച്ച സ്കൂളിൽ 1980 മുതൽ ഒൻപതാം ക്ലാസും 1981 മുതൽ പത്താം ക്ലാസും ആരംഭിച്ചു .1981 ആദ്യത്തെ ഹെഡ്‍‍മാസ്റ്റർ ആയി ശ്രീ പി . ഐ സെബാസ്റ്റ്യൻ നിയമിതനായി . അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും കർമ്മ കുശലതയും ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തെ ത്വരിതപ്പെടുത്തി. 1990ൽ ഈ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഉൾപ്പെട്ടു. 1979 മുതൽ ആറളം ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അറിവ് നേടുന്ന വിദ്യാലയങ്ങളിൽ ഒന്നായി ഇത് മാറി, ന‍ൂറ‍ുമേനി വിജയത്തിളക്കത്തോടെയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളോടെയും വെളിമാനം സെൻറ് . സെബാസ്റ്റ്യൻസ് ഹൈസ്കൂൾ അഭിമാനപൂർവ്വംജൈത്രയാത്ര തുടരുന്നു .