ഗ്രന്ഥശാല = 3000-ൽ അധികം പുസ്തകങ്ങളുമായി ഈ സ്കൂളിലെ ഗ്രന്ഥശാല പ്രവർത്തിക്കുന്നു. ശ്രീമതി ലീലാമ്മ ടീച്ചറിന്റെയും ഈ അധ്യയനവർഷം 2023 - ൽ Joseph sir-ന്റെയും മേൽനോട്ടത്തിൽ ഗ്രന്ഥശാല പ്രവർത്തിച്ച് വരുന്നു. വായന ഇഷ്ടപ്പെടുന്ന ധാരാളം കൂട്ടുകാർ ഈ പ്രസ്ഥാനത്തിന്റെ വിഭവങ്ങൾ ഭംഗിയായി പ്രയോജനപ്പെടുത്തുന്നു. പുസ്തകങ്ങൾ ഓരോ ക്ലാസിലെ കുട്ടികൾക്കും വർഷാരംഭത്തിൽ നല്കുന്നു. അവ കുട്ടികൾ പരസ്പരം കൈമാറി വായിക്കുകയും വായന കുറിപ്പ് തയ്യാറാക്കി വയ്ക്കുകയും ചെയ്യുന്നു. നല്ല വായന കുറിപ്പിന് വർഷാവസാനം സമ്മാനം നല്കുന്നു. കുട്ടികൾ ജന്മദിനത്തിൽ പുസ്തകം നല്കുന്ന പതിവും ഈ വിദ്യാലയത്തിനുണ്ട്.