സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/ചെറുത്തുനിൽക്കാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനിൽക്കാം മഹാമാരിയെ

                                 നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന മാരക വിപത്താണ് കൊറോണ എന്നറിയപ്പെടുന്ന കോവിഡ് - 19. ഈ കോവിഡ്- 19 ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ഇതിൽ ഇന്ത്യയുടെ കണക്കും പെടും.കൊറോണക്കെതിരെയുള്ള മുഴുവൻ ഉത്തരവാദിത്വവും ഗവൺമെൻറിനും WHO ക്കും മറ്റ് ആരോഗ്യ സംഘടനകൾക്കും ആണെന്നു കരുതിയാൽ തെറ്റി. ഇന്ത്യൻ ജനങ്ങളായ ഓരോ പൗരനും എന്തിന് കുട്ടികളായ നമ്മളോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്.വിദേശത്തു നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്ന എത്രയോ പേർ
          സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ആരോഗ്യരംഗത്ത് ഓരോ ജീവനും രക്ഷിക്കാൻ പരിശ്രമിക്കുന്ന എത്രയോ ചികിത്സാ വിദഗ്ദർ
     Lock down കാരണം പുറത്ത് വെയിലത്തിറങ്ങി ഓരോരുത്തർക്കും ബോധവത്ക്കരണം നടത്തുന്ന പോലീസുകാർ. അവർക്കു വേണ്ടിയല്ല അവർ റോഡിലിറങ്ങി ബോധവത്ക്കരണം നടത്തുന്നത്, നമുക്ക് വേണ്ടിയാണ്.
         വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയണം.അത് വിഷമയം ചെയ്യാതെ ശ്രദ്ധിക്കണം. അറിവില്ലായ്മ കൊണ്ടും അശ്രദ്ധ കൊണ്ടും സാംക്രമിക രോഗമായ കോവിഡ് 19 ഓരോരുത്തരുടെയും ജീവിതം നശിപ്പിക്കും. അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് കൊറോണ ക്കെതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം.
         കോവിഡ് 19 എന്ന മാരക വൈറസിനെതിരെ മരുന്നു കണ്ടു പിടിച്ചിട്ടില്ലെങ്കിലും അതിനെ ചെറുത്തു നില്ക്കുവാൻ മരുന്നുകൾ കണ്ട് പിടിച്ചിട്ടുണ്ട്.പല രോഗങ്ങളും വൈറസുകളും ശാസ്ത്രത്തിൻ്റെ സഹായത്താൽ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്.അതു പോലെ കൊറോണയെ അതിജീവിക്കാൻ നമുക്ക് സാധിക്കട്ടെ.
                 ഭയമല്ല വേണ്ടത് ! ജാഗ്രതയാണ്!

വൈഷ്ണവി ജിനീഷ്
IX E സെന്റ്. മേരീസ് ഗേൾസ് എച്ച്, എസ് , കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം