സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട്/അക്ഷരവൃക്ഷം/വിശ്വപ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
വിശ്വപ്രകൃതി

അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക്
നൽകിയ സൗഭാഗ്യങ്ങളിതെല്ലാം .

നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
പരിസ്ഥിതി മലിനമാക്കീടുവാൻ

കാടുകൾ വെട്ടിയും തോടു നിവർത്തിയും
പ്രകൃതിക്കു വ്യത്യാസം വരുത്തീടുന്നു

മുത്തിനെ പോലും കരിക്കട്ടയായി തീർത്തു
വാഴുന്നു ബുദ്ധിയില്ലാത്തവർ നമ്മൾ

മാറുന്ന കാലാവസ്ഥയും നമ്മുടെ ചുറ്റിലും
പെരുകുന്ന രോഗങ്ങളും

നമ്മുടെ പരിസ്ഥിതി നശിപ്പിച്ചു നമ്മൾ
വേദനിപ്പിക്കുന്ന അമ്മയാം ഭൂമിയെ

പല പല രോഗങ്ങൾ, ആധികൾ, വ്യാധികൾ
ഇനി എന്തെല്ലാം നമ്മുടെ കണ്ണുകൾ കാണേണം .
അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക്
നൽകിയ സൗഭാഗ്യങ്ങളിതെല്ലാം .
 

ഫെബിൻ പി. എഫ്.
3A സെൻറ് തോമസ് എൽ പി എസ് , പള്ളിത്തോട്‌
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത