സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/എന്റെ ഗ്രാമം
എന്റെ ഗ്രാമം - ലൂർദുപുരം
അറബിക്കടലിന്റെ പരിലാളനകലേറ്റ് പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഒരു ഗ്രാമം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ കാഞ്ഞിരംകുളം പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ലൂർദിപുരം എന്ന കൊച്ചു ഗ്രാമം. പത്തു ഗ്രാമങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു ലൂർദിപുരം എങ്കിലും ഇവിടത്തെ ജനസംഖ്യ അയ്യായിരത്തിൽ താഴെയായിരുന്നു.
ഇവിടത്തെ ജനങ്ങൾ കൂടുതലും ദാരിദ്രം അക്ഷരാഭിയാസം ഇല്ലാത്തവരും തൊഴിയില്ലാത്തവരുമായിരുന്നു. മൽത്സ്യത്തൊഴിലാളികൾ ,കർഷകർ ,കൂലിപ്പണിക്കർ ,ദിവസവേതനകാർ തുടങ്ങിയ നാനാവിധ മതസ്ഥർ അധിവസിക്കുന്ന പ്രദേശമായിരുന്നു ഈ ഗ്രാമം . ഈ പ്രദേശത്തിന്റെ ഉന്നമനത്തിനു FMM സന്യാസസമൂഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.