സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ തലം മുതലാണ് ഇവിടെ റെഡ്ക്രോസിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കറിക്കുന്നത്.8, 9, 10 ക്ലാസുകളിലെ കുട്ടികളെ യഥാക്രമം A B C ലെവൽ എന്നിങ്ങനെ  തിരിച്ച് റെഡ്ക്രോസിൻ്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുകയും കുട്ടികളിൽ സേവന സന്നദ്ധത വളർത്തുവാൻ സാധിക്കുകയും ചെയ്യുന്നു.

JRC ജില്ലാ തലത്തിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി ഉപജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിൽ ഈ യൂണിറ്റിലെ സി ലെവൽ വിദ്യാർഥികൾ പങ്കെടുക്കുകയും JRC യുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ആകൃഷ്ടരാവുകയും ചെയ്യുന്നു.

ഈ വിദ്യാലയത്തിലെ ആകെ കുട്ടികളുടെ എണ്ണത്തിനനുസൃതമായി എ ലെവലിൽ 20 കുട്ടികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

A B C എന്നീ വിഭാഗങ്ങളിലായി ഹൈസ്കൂൾ തലത്തിൽ 60 കുട്ടികൾക്കും, 2020-21 അധ്യയന വർഷം മുതൽ Basic ലെവലിൽ അഞ്ചാം തരത്തിലെ 20 കുട്ടികളെ കൂടെ ഉൾപ്പെടുത്തി നിലവിൽ 80 കുട്ടികൾ ഈ വിദ്യാലയത്തിൽ JRC യിൽ പ്രവർത്തിച്ചു വരുന്നു.