സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കരുതാം കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്


ഈ ദിനവും കടന്നു പോകും


ഈ ദിനവും കടന്നു പോകും. അതിസങ്കീർണമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇന്ന് നമ്മുടെ ലോകം. ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളവും കൊറോണ വെല്ലുവിളിയിൽ ആടിയുലയുകയാണ്. മനം മടുപ്പിക്കുന്ന ദിനരാത്രങ്ങളും ആളൊഴിഞ്ഞ തെരുവോരങ്ങളും , മാസ്ക്കുകളാൽ മുഖം മറക്കപ്പെട്ട ജനതയും. ഇതാണ് ഇന്നത്തെ അവസ്ഥ, പക്ഷേ തളരരുത്. നമുക്ക് മനോഹരമായ എത്രയോ നാളുകൾ വരാനുണ്ട്. ആ ദിനങ്ങൾ കടന്നു വരണമെങ്കിൽ ഇന്നു നാം സഹിച്ചേ മതിയാവൂ നമുക്ക് ഒറ്റക്കെട്ടായി നിന്ന് തുരത്താം.അധികാരികളെ അനുസരിക്കാം. അകന്നിരുന്നാലും മനം കൊണ്ടടുക്കാം.

ഷെഹനാ രജീഷ്
7.A സെന്റ്.സേവിയേഴ്‌സ് യു പി എസ് കോളയാട്
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം