സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ

പ്രകൃതി നമ്മുടെ അമ്മ. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ആണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെ ആയും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനും ഉള്ള മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവും ആയ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഗന്ധവും ശീതളമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന് മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിന് ശുദ്ധീകരണത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് കഴിയുന്നത്ര ദോഷകരമായി ബാധിക്കുന്ന തരത്തിലല്ല ആയിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിൽ ആയേക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധന കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ശുദ്ധജല ക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തിന് വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ളതും വനനശീകരണം ആണ്. ജലമലിനീകരണം ഖരമാലിന്യത്തിന്റെ നിർമ്മാജ്ജന പ്രശ്നങ്ങൾ മണ്ണിടിച്ചിൽ മണ്ണൊലിപ്പ് അതിവൃഷ്ടി വരൾച്ച പുഴ മണ്ണ് ഖനനം വ്യവസായവൽക്കരണം മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം. വർണ്ണമഴ ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

അലീന ജോയ്
9 A സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം