സെന്റ് സേവ്യേഴ്സ് ഇംഗ്ളീഷ് മീഡിയം എൽ. പി. എസ് പേയാട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

   അതിജീവനം

കാലമിത് കലികാലം
ഒരു കൊറോണ കാലം
തിന്മ ദുഷ്ചിന്തകൾ
മനുഷ്യ മനസ്സിൽ നിന്നകറ്റാൻ ഒരു കാലം...

മാനവരാശിതൻ തനിമയെ
വെളിച്ചത്തിലേക്ക് നയിക്കാനൊരു കാലം
ഉയർന്നവരെന്നില്ല താഴ്ന്നവരെന്നില്ല പദവിയില്ല സ്ഥാനമില്ല അതിർത്തി ഭേദമേയില്ല...

കരുതണം ജയിക്കണം മറുനാടൻ മാരിയെ
നേരിട്ടു നേടും നാം
നന്മതൻ നാടിനെ...

കൊറോണ ജ്വാലയിൽ
വെന്തുരുകും ജീവിതങ്ങൾ
ജ്വാലക്ക് കുളിരേകാൻ
കനിവിൻ മാലാഖ കരങ്ങൾ...

ഇരവില്ല പകലില്ല നന്മയൂറും മനസ്സുകൾക്ക് പൊരുതണം ഒത്തുചേർന്ന്
കരുതണം ഒരുമയായ്...

ഓർക്കണം ഓർക്കണം നാം
പഴയകാല ശൈലികൾ
കഴുകണം കൈകൾ നാം
നേരണം കൂപ്പുകൈ....

നേരിടും നാം ഈ മഹാമാരിയെ
നന്മതൻ ജീവിതം തിരികെ നേടിടും........
 

അലൻ സന്തോഷ്‌
3 സെന്റ് സേവ്യേഴ്സ് ഇംഗ്ളീഷ് മീഡിയം എൽ. പി. എസ് പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത