സെന്റ് സേവ്യേഴ്സ് ഇംഗ്ളീഷ് മീഡിയം എൽ. പി. എസ് പേയാട്/അക്ഷരവൃക്ഷം/കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പാട്ട്

കൊറോണ നാട് വാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല

വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞികുടിച്ചാലും സാരമില്ല

കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല

എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും.......

ശിവനന്ദ
2 സെന്റ് സേവ്യേഴ്സ് ഇംഗ്ളീഷ് മീഡിയം എൽ. പി. എസ് പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത