രാവിലെ ചായ കഴിഞ്ഞു
ടി വി കണ്ടിരിക്കുമ്പാേൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പാേൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും....
ഉച്ചയൂണുകഴിഞ്ഞ്
രണ്ടുപേരും ഒന്നുമയങ്ങുമെന്നും
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻതണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അഞ്ചു മണിയുടെ വെയിൽ
ഊണുമേശപ്പുറത്ത്
വിരിയിടുമെന്നും
ഇന്നലെ വന്ന കാേറോണയാണ്
കാട്ടിതന്നത്