ഹേ, മനുഷ്യാ തിരിച്ചറിഞ്ഞില്ല നീ
വരുത്തിവച്ചൊരീ വിനകളൊക്കെയും
ചൊല്ലിയില്ലേ ഞാൻ പല തവണകളിലായി
അരുതരുതെന്നും ഞാൻ ഓർമ്മിപ്പിച്ചിരുന്നില്ലേ
മലിനമാക്കിയെൻ മേനിയെന്നു നീ
തുപ്പിത്തെറിപ്പിച്ചണുക്കളെ വിതറി നീ
ചപ്പുചവറുകൾ വലിച്ചെറിഞ്ഞന്നു നീ
ഇന്നിതാ പകരുന്നു വ്യാധികളൊന്നൊന്നായി
എന്തിനേറെ , നീ മറന്നു നിന്നെയും
പ്രാണനെ പൊതിയുന്ന മേനി പോലും
വാരിവലിച്ചു ഭക്ഷിച്ച നേരമൊക്കെയും
പാണികൾ വൃത്തിയാക്കിയിരുന്നോ?
അധ്വാനമില്ലാതെ മിതഭേജ്യമില്ലാതെ
ജങ്ക്ഫുഡ്ുകൾ ആഘോഷമാക്കി നീ
മദ്യവും ലഹരി നൽകും പൊടികളും
കുത്തി വച്ചു കളിച്ചു രസിച്ചു നീ
നഷ്ടപ്പെടുത്തി നീ പ്രതിരോധശേഷിയും
വേണ്ട മാനവാ ഇനി മതിയാക്കുക
സംരക്ഷിച്ചീടൂ എന്നെയും നിന്നെയും
വൃത്തിയാക്കൂ നിൻ ദേഹമെന്നെന്നു
അകറ്റിടാം രോഗ സാധ്യതയൊക്കെയും
വളർന്നിടാം ശുചിത്വബോധമോടെ
ജയിച്ചിടാം രോഗഭീതിയേയും